Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ കെഎസ്യു പ്രവര്ത്തകര് ജയില് മോചിതരായി. നടപടി ക്രമങ്ങള് പൂര്ത്തിയാക്കി വൈകുന്നേരം നാലിന് പുറത്തിറങ്ങിയ പ്രവർത്തകർക്കായി ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു.
വധശ്രമം അടക്കം ഒമ്പത് വകുപ്പുകള് ചുമത്തിയ കേസില് നിര്ണായക തെളിവുകള് ഒന്നും കണ്ടെത്താന് പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നല്കിയിരുന്നു.
കോൺഗ്രസ് പ്രവർത്തകരെ മനപൂർവം താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജാമ്യത്തിലിറങ്ങിയ പ്രവർത്തകർ ആരോപിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്,അക്ഷയ് മാട്ടൂല്, ബിതുല് ബാലന്, സി.എച്ച്.മുബാസ്, അഹമ്മദ് യാസീന് എന്നിവര്ക്കാണ് കോടതി ജാമ്യം നല്കിയത്.
എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില് ഹാജരാകണം. ജാമ്യ കാലയളവില് മറ്റ് കുറ്റകൃത്യങ്ങളില് ഏര്പ്പെടരുത് എന്നീ വ്യവസ്ഥകളോടെ അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ ആക്രമിച്ചപ്പോള് ഈ ധാര്മികതയൊന്നും കണ്ടില്ലല്ലോ എന്നും സിപിഎമ്മിന്റെ ഈ ധാര്മികത തെരഞ്ഞെടുപ്പ് മുന്നിക്കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന് ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ് അദ്ദേത്തിന്റെ നെറ്റി മുറിഞ്ഞ് ചോര ഒലിക്കുന്ന സമയത്തൊന്നും ഈ ധാര്മികത കണ്ടില്ലല്ലോ. ഉമ്മന്ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഈ ധാര്മികത ആര്ക്കും ഇല്ലായിരുന്നു. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണ് ഇപ്പോള് ധാര്മികത കൂടുന്നത്.
പ്രതിപക്ഷ നേതാവിന് ഇത്തരം കാര്യങ്ങള് ചെയ്യാനും ചെയ്യിക്കാനുമുള്ള ജോലിയല്ല ഉള്ളത്. അദ്ദേഹം ഇന്ന് കേരളത്തിലുടനീളം ജനങ്ങളുടെ മനസ് കണ്ടറിഞ്ഞ്, ഭരണത്തിന്റെ ഭീകരതകള് ജനങ്ങളെ അറിയിച്ചുകൊണ്ട് മുമ്പോട്ട് പോകുന്ന ഒരു അവസ്ഥയാണുള്ളത്. രാഷ്ട്രീയത്തിനതീതമായി, ജാതിമത ചിന്തകള്ക്കതീതമായി ഒരു വലിയ മുന്നേറ്റം കേരളത്തില് ഉടനീളമുണ്ടാകുന്നു. അതാണ് സിപിഎമ്മിന്റെ നേതാക്കന്മാര് ഇതിനെതിരെ ശബ്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.
മന്ത്രിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി പറയാന് ഇപ്പോള് പറ്റുന്നില്ല. ഏതായാലും ഞങ്ങള് കാര്യങ്ങള് അന്വേഷിക്കട്ടെ – അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി മുൻ ഡ്രൈവറും നേമം സ്വദേശിയുമായ യദുവിനെ ആക്രമിച്ചുവെന്ന കേസിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ബസ് കണ്ടക്ടർ എന്നിവർ അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായി.
ആര്യ രാജേന്ദ്രന്റെ ഭർത്താവ് കെ.എം. സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവർക്കു കോടതി വീണ്ടും നോട്ടിസ് അയച്ചു. തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ആണു കേസ് പരിഗണിക്കുന്നത്.
2024 ഏപ്രിൽ 27 ന് രാത്രി 10 നായിരുന്നു സംഭവം. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ മേയറും ഭർത്താവും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആർടിസി ബസ് തടഞ്ഞു ഡ്രൈവർ യദുവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു എന്നാണു കേസ്.
പോലീസ് അന്വേഷണത്തിൽ മേയർ അടക്കമുള്ളവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് യുദു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരേ കോടതി നോട്ടീസ് അയച്ചത്.
District News
വൈപ്പിൻ: ബസ് ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒമ്പതംഗസംഘം ബസിൽ കയറി ആക്രമിക്കുകയും ബസിന്റെ ചില്ല്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പത് പേർക്കെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു.
വൈപ്പിൻ റൂട്ടിൽ ഓടുന്ന അഹദ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ നായരമ്പലം സ്വദേശി സഞ്ജു, ഇയാളുടെ പിതാവ്, സുഹൃത്തുക്കളായ ശരത്ത്, സായന്ത്, എളങ്കുന്നപ്പുഴ സ്വദേശി ഷംസാദ്, കണ്ടാലറിയാവുന്ന മറ്റു നാലുപേർ എന്നിവർക്കെതിരേയാണ് കേസെടുത്തിട്ടുള്ളത് .
കഴിഞ്ഞദിവസം എടവനക്കാട് അണിയിൽ സ്റ്റോപ്പിലായിരുന്നു ആക്രമണം. രണ്ട് മോട്ടോർ ബൈക്കുകളിലായി എത്തിയ സംഘം ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുമാർ എന്ന ബസ് റോഡിൽ തടഞ്ഞിട്ട് ഡ്രൈവർ എളങ്കുന്നപ്പുഴ പരത്തിയേഴത്ത് രാരീഷ് (36), സുഹൃത്തുക്കളായ ഞാറക്കൽ സ്വദേശി പൃഥിലാൽ (30), അഖിൽ (25) എന്നിവരെ സ്റ്റീൽ പൈപ്പും ഹെൽമറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബസ് ഡ്രൈവർമാരായ രാരീഷും, സഞ്ജുവും തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്